Channel 17

live

channel17 live

വെള്ളപ്പൊക്ക സാധ്യതയുള്ളപ്പോൾPAP കരാർ നിർത്തി വയ്ക്കണം -സനീഷ് കുമാർ ജോസഫ് MLA

ചാലക്കുടിപ്പുഴ തടത്തിൽ വെള്ളപ്പൊക്ക സാധ്യതയുളള സമയങ്ങളിൽ പറമ്പിക്കുളം ആളിയാർ കരാർ നിർത്തിവയ്ക്കണം എന്ന് ചാലക്കുടി MLA ശ്രീ. സനീഷ് കുമാർ ജോസഫ് ആവശ്യപ്പെട്ടു.ജലജാഗ്രത സമിതി യും ചാലക്കുടിറിവർ പ്രൊട്ടക്ഷൻ ഫോറവും ചേർന്ന് നടത്തിയ ജല ജാഗ്രത സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു MLA. പുഴക്കു കുറുകെയുള്ള ഓരോ അണക്കെട്ടിലും മഴക്കാലത്ത് ആവശ്യമായ ഇടം ഉണ്ടാകണമെന്നും അതിനനുസരിച്ച് റൂൾ കർവുകൾ പുതുക്കണമെന്നും MLA ആവശ്യപ്പെട്ടു. മഴക്കാലത്ത് പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് 415 മീറ്ററിൽ നിർത്തുക. പറമ്പിക്കുളത്തെ പരമാവധി ജലനിരപ്പ് 1820 അടിയായി നിശ്ചയിക്കുക.
കാലവർഷക്കാലത്ത് കേരള ഷോളയാറിലെ ജലസംഭരണം 75% ൽ പരിമിതപ്പെടുത്തുക.മഴയേയും ജലസ്ഥിതിയേയും സംബന്ധിച്ച വിവരങ്ങൾ തത്സമയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സത്യഗ്രഹം മുന്നോട്ടുവച്ചു. ജല ജാഗ്രതാ സത്യഗ്രഹത്തിന് ഐക്യദാർഢ്യം പകർന്ന് ജയൻ ജോസഫ് പട്ടത്ത് “പ്രളയരക്ഷ ” എന്ന പേരിൽ നിശ്ചലദൃശ്യവും നടത്തി.കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.റിവർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ എസ്. പി. രവി വിഷയാവതരണം നടത്തി.വിവിധ രാഷ്ട്രീയ സംസ്ക്കാരിക്ക, മത വിഭാഗ നേതാകൾ തുടങ്ങിയവർ സംസാരിച്ചു.അഡ്വ. ബിജു എസ്. ചിറയത്ത് സ്വാഗതവും സുരേഷ് മുട്ടത്തി നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!