കളഞ്ഞു പോയ സ്വർണമാല ഉടമയ്ക്ക് കണ്ടെടുത്തു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.ഇന്നലെയാണ് സംഭവം. ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്നീഷ്യൻ ലാവണ്യ ആശുപത്രി ജംഗ്ഷനിൽ നിന്ന് ബസിൽ കയറുമ്പോഴാണു താലിമാല താഴെ വീണത്. ലാവണ്യ അതു പക്ഷേ അറിഞ്ഞിരുന്നില്ല.മാല താഴെ വീഴുന്നത് കണ്ട ഓട്ടോ ഡ്രൈവർ രതീഷ് തച്ചനാടൻ ഉടൻ തന്നെ അതു ആശുപത്രി ഓഫീസിൽ എത്തിച്ചു.ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ കെ ശ്രീവത്സൻ്റെ സാന്നിധ്യത്തിൽ രതീഷ് മാല ലാവണ്യയ്ക്ക് നൽകി.
ഓട്ടോ ഡ്രൈവർ മാതൃകയായി
