ജൂബിലി നഗർ: ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനും ഊട്ട് നേർച്ചയ്ക്കും അന്നമനട പള്ളി വികാരി ബഹുമാനപ്പെട്ട ജോഷി കല്ലേലി അച്ചൻ കൊടിയേറ്റി. ആഗസ്റ്റ് 6 മുതൽ 13 വരെ വൈകിട്ട് ആറുമണിക്ക് ആഘോഷമായ നവനാൾ വിശുദ്ധ കുർബാനയും ലദീഞ്ഞും, നൊവേനയും.ആഗസ്റ്റ് 14 വൈകിട്ട് ആറുമണിക്ക് ഇരിഞ്ഞാലക്കുട രൂപത മുഖ്യ വികാരി ജനറൽ മോൺ.ജോസ് മാളിയേക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, ഊട്ടു പ്രസുദേന്തി വാഴ്ചയും, മാതാവിൻ ൻ്റെ കൂട് തുറക്കൽ ശുശ്രൂഷയും, തിരുസുരൂപം എഴുന്നള്ളിച്ചുള്ള പള്ളി ചുറ്റിപ്രദക്ഷിണവും ഉണ്ടായിരിക്കും. ആഗസ്റ്റ് 15ന് രാവിലെ 8:30ന് ദേശീയ പതാക വന്ദനം തുടർന്നു ഊട്ട് നേർച്ച ആശീർവാദം. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന. ശിശുക്കൾക്ക് ചോറൂണ്, അടിമ സമർപ്പണം മാതാവിൻ്റെ കിരീടം എഴുന്നുള്ളിച്ച് വയ്ക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് നാലുമണിക്ക് വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം, വൈകിട്ട് ഏഴുമണിക്ക് കൊച്ചിൻ ബ്ലൂ മാക്സ് സൂപ്പർഹിറ്റിന്റെ ഗാനമേളയും ഉണ്ടായിരിക്കും. വികാരി ഫാ.സ്റ്റേൺ കൊടിയൻ, കൈക്കാരന്മാരായ ഡേവിഡ് കണ്ണത്ത്,ജോയ് പള്ളിപ്പാടൻ, ജനറൽ കൺവീനർ ക്രിസ്റ്റിൻ ഫ്രാൻസീസ് എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കും.
ജൂബലി നഗർ ഇടവക ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി
