തൃപ്രയാർ: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കോങ്ങാട്ടിൽ സതീശൻ മകൻ കർണ്ണനെ സി.പി.ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ നേതാക്കളായ എം സ്വർണ്ണലത, സജിന പർവിൻ എന്നിവർ ചേർന്ന് ആദരവ് നൽകി.ചടങ്ങിൽ സിപിഐ നാട്ടിക ലോക്കൽ സെക്രട്ടറി മണി നാട്ടിക, അസിസ്റ്റൻറ് സെക്രട്ടറി ബിജു കുയിലൻപറമ്പിൽ, എ ഐ വൈ എഫ് നാട്ടിക പഞ്ചായത്ത് സെക്രട്ടറി ജിഹാസ്, നാട്ടികലോക്കൽ കമ്മിറ്റി അംഗമായ സീമരാജൻ, നാലാം വാർഡ് ബ്രാഞ്ച് സെക്രട്ടറി കണ്ണൻ രാമനാഥൻ, മെമ്പർമാരായ ഉണ്ണി കാഞ്ഞിരപ്പറമ്പിൽ, സതീശൻ കോങ്ങാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കർണ്ണനെ ആദരിച്ചു
