വിജ്ഞാന വിസ്ഫോടനത്തിൻ്റെ ഈ കാലഘട്ടത്തിൽ പഠിച്ച അറിവിനേക്കാൾ പഠിച്ച പാഠങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള കഴിവാണ് വേണ്ടതെന്ന് ഒമാൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ പ്രൊഫസർ ഡോ. ജസ്റ്റിൻ ജെയിംസ് അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജിലെ ഇംഗ്ലീഷ് & ഹിസ്റ്ററി വിഭാഗം നടത്തിയ അന്താരാഷ്ട്ര വർക്ഷോപ്പിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസിൻ്റെ അധ്യക്ഷതയിൽ നടന്ന വർക്ഷോപ്പ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. വിൽസൺ തറയിൽ, ഡോ. വിവേകാനന്ദൻ ടീ. പ്രൊഫ. പി. ആർ. ബോസ്, ഡോ. ജോർജ് അലക്സ്, ആഷ്ന കെ. അശോകൻ, ഡോ. അനൂജ് എ. ജി., ഡോ. ആര്യ എം. പി., മിസ്സ് റീഫ ജോൺ എന്നിവർ പ്രസംഗിച്ചു.
ക്രൈസ്റ്റ് കോളേജിൽ അന്താരാഷ്ട്ര സെമിനാർ
