Channel 17

live

channel17 live

ലോക ഗജദിനത്തിൽ വയനാടിനു കൈത്താങ്ങായി കൂട്ടുകൊമ്പന്മാർ ആനപ്രേമി സംഘടന: ധനസഹായതുക ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി


തൃശൂർ: ലോക ഗജദിനത്തിൽ വേറിട്ട മാതൃകയായി കൂട്ടുകൊമ്പന്മാർ എലിഫെന്റ് വെൽഫയർ ഫോറം.ഗജദിന ആഘോഷങ്ങൾ ഇത്തവണ ഒഴിവാക്കി വയനാട് ഉരുൾപൊട്ടലിൽ അതിജീവനത്തിന് കരുതലായി ആനപ്രേമി സംഘടനയായ കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫെയർ ഫോറം 25000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി.ദുഖകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ദുരന്തബാധിതരായ സഹോദരീസഹോദരന്മാർക്ക് കരുതലായി മാറിയ സംഘടനയുടെ പ്രവൃത്തിയെ മന്ത്രി ആർ.ബിന്ദു അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഘട്ടമായി ഇരുപത്തിഅയ്യായിരം രൂപ കൈമാറുകയും രണ്ടാം ഘട്ടമായി സംഘടന വയനാട്ടിലെ തന്നെ ആദിവാസി ഊരുകളിലെ ഇരുന്നൂറ്റിയമ്പത് കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.കൂട്ടുകൊമ്പന്മാർ എലിഫെന്റ് വെൽഫയർ ഫോറം സംഘടനാ പ്രതിനിധികളായ ജിഷ്ണു.പി.എസ്,സുജിത് തിരിയാട്ട് ,അഭിഷേക് കെ.ബി, നന്ദകുമാർ എടവന, അവിൻ കൃഷ്ണ എന്നിവരും ആനഗവേഷകൻ മാർഷൽ.സി.രാധാകൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു.

മുൻ പ്രളയകാലത്തും കവളപ്പാറ ഉരുൾ പൊട്ടിയ സന്ദർഭത്തിലും കൂട്ടുകൊമ്പന്മാർ എന്ന ആനപ്രേമികളുടെ കൂട്ടായ്മ സഹായങ്ങളുമായി വയനാട്ടിൽ എത്തിയിരുന്നു.കൂടാതെ എല്ലാ വർഷങ്ങളിലും അപകടം പറ്റിയതും, രോഗാവസ്ഥയിലുള്ള ആനത്തൊഴിലാളികൾക്ക് ചികിത്സാ ധനസഹായവും,ആനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ പുരസ്‌കാരവും നൽകാറുണ്ട്. അന്താരാഷ്ട്ര ഗജഗജദിനത്തിലും ആനപ്രേമത്തോടൊപ്പം തന്നെ മനുഷ്യസ്നേഹവും കരുതലും ഊട്ടിയുറപ്പിക്കുകയാണ് കൂട്ടുകൊമ്പന്മാർ എന്ന ആനപ്രേമികളുടെ ഈ സംഘടന.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!