Channel 17

live

channel17 live

ശുചിത്വത്സവം 2.O പ്രബന്ധ മത്സരം സമാപിച്ചു

കുടുംബശ്രീ ബാലസഭ അംഗങ്ങൾക്കായി ശുചിത്വത്സവം 2.O ന്റെ ഭാഗമായി സംഘടിപ്പിച്ച മാലിന്യ സംസ്കരണം സംബന്ധിച്ച് പ്രബന്ധ മത്സരം തൃശൂർ മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ് പ്രിൻസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ കെ കെ പ്രസാദ് അധ്യക്ഷനായി. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌, വിധികർത്താക്കൾ ഡോ. ബിന്ദു ടി. എൻ, പ്രേമരാജൻ. ടി. എ, ശ്രീനിധ, രുഗ്മ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ആദർശ് പി ദയാൽ, വിനീത. എ. കെ, റിസോഴ്സ് പേഴ്സൺ വിദ്യ എന്നിവർ സംസാരിച്ചു.

“മാലിന്യമുക്ത കേരളം പ്രശ്നങ്ങളും സാധ്യതകളും” എന്നതാണ് വിഷയം. 15 പേരെ സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. കുടുംബശ്രീ ബാലസഭകളിൽ നിന്നും സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 78 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഏഞ്ജലിയ ക്ലീറ്റസ് അന്നമ്മനട സി ഡി എസ് ബാലസഭ, ഹൃദിക ചാവക്കാട്, അനാമിക സി എം കൈപ്പറമ്പ്, ഹെവേന ബിനു കൊണ്ടാഴി, പാർവതി എം ആർ കാടുകുറ്റി, മുബീന ഹസീം ടി കെ തിരുവില്ലാമല, സൂര്യപ്രിയ പി കെ വടക്കാഞ്ചേരി, കനിഷ്ക് കൊടകര, ഫിദ ഫാറൂഖ് വലപ്പാട്, അനശ്വര അരിമ്പൂർ, അനന്യ പെരിഞ്ഞനം, അഭിനവ നാട്ടിക, ഗൗരി നന്ദന കാർമൽ ഹൈസ്കൂൾ ചാലക്കുടി, മരിയ കാർമൽ സ്കൂൾ ചാലക്കുടി, സ്റ്റെവിൻ കെ രാജു സെന്റ് അലോഷ്യസ് എൽത്തുരുത്ത് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!