മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ കെ സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
മാള ഉപജില്ല ഗെയിംസ് മത്സരങ്ങളുടെ ഭാഗമായിട്ടുള്ള ചെസ്സ് ഹാൻഡ്ബോൾ മത്സരങ്ങൾ യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ കെ സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി സി അയ്യപ്പൻ , വാർഡ് മെമ്പർ മോളി തോമസ്,മാള ഉപജില്ല വികസനസമിതി കൺവീനർ സി എ മുഹമ്മദ് റാഫി , സ്കൂൾ മാനേജർ ഷാജി സി എ , പി ടി എ പ്രസിഡണ്ട് രാജേഷ് പി ആർ , പ്രിൻസിപ്പൽ ജയ ഐ, ഹെഡ്മിസ്ട്രസ് മാലിനി എം പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടന യോഗത്തിന് സ്വാഗതം സംസ്ഥാന ഹാൻഡ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടും സ്കൂളിലെ കായിക അധ്യാപകനുമായ ജിബി വി പെരേപ്പാടനും ,നന്ദി മാള ഉപജില്ല സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഷിജോ തറയിലും നിർവഹിച്ചു. മാള ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 200ൽ പരം കായിക താരങ്ങൾ ചെസ്സ്, ഹാൻഡ് ബോൾ മത്സരങ്ങളിലായി പങ്കെടുത്തു.