ചിങ്ങം ഒന്ന് കർഷകരെ ആദരിച്ചു.ചായ്പൻകുഴി സെന്റ് ആന്റണീസ് പളളി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖൃത്തിൽ ഇടവകാതിർത്തിയിലുൾപ്പെട്ട മികച്ച കർഷകരെ ആദരിച്ചു. മികച്ച കർഷകൻ ജോളി പുതിയേടത്ത്, സമ്മിശ്ര കർഷകൻ ലോനപ്പൻ ആലുക്ക,മികച്ച പച്ചക്കറി കർഷകൻ പുഷ്പാകരൻ തറയിൽ, ഏറ്റവും മികച്ച യുവ ക്ഷീരകർഷകൻ ലിജോ തുടിയൻ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.ഡയറക്ടർ ഫാ.ജിജോ ചക്കിയേത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വർഗ്ഗീസ് പൊറായി അദ്ധ്യക്ഷത വഹിച്ചു.ഫൊറോന കോഡിനേറ്റർ എ.എ.പീയൂസ്,തോമസ് മങ്കുടിയാൻ,ഷിബു തത്തമംഗലം,കെ.എം.ജോസ്,ലിയോ റിച്ചാർഡ് എന്നിവർ പ്രസംഗിച്ചു.
കർഷകരെ ആദരിച്ചു
