തുമ്പൂർ:- തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പ് സഹായത്തോടെ ആരംഭിച്ച വെജിറ്റബിൾ ഇക്കോ ഷോപ്പിൻ്റെയും കഫ്റ്റീരിയയുടെയും ഉദ്ഘാടനം മുൻ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. കേ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കേ. എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. കുതിരത്തടം ക്ഷേത്രം മേൽശാന്തി മണി ശാന്തി ഭദ്രദീപം കൊളുത്തി ‘ കടുപ്പശ്ശേരി ഇടവക വികാരി ഫാദർ റോബിൻ പാലാട്ടി ആദ്യവിൽപന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു , വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യൂസഫ് കൊടകര പറമ്പിൽ, ക്ഷേമകാര്യ സ്റ്റാൻ റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. ആർ. ശ്യാംരാജ്, രഞ്ജിത ഉണ്ണിക്കൃഷ്ണൻ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ.കെ. സ്മിത, കൃഷി ഓഫിസർ പി. ഓ.തോമസ്, മുൻപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.മോഹനൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് മനോ ജ് കെ. എസ്. ഭരണസമിതി അംഗങ്ങളായ ലിജോ ലൂവിസ് പുല്ലൂക്കര , എം.സി. സുരേഷ് മണ പറമ്പിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ബാങ്ക് അഡ്മിനിസ് ട്രേറ്റീവ് കമ്മറ്റി കൺവീനർ ടി. എസ്. സജീവൻ സ്വാഗതവും, ഇക്കോ ഷോപ്പ് കോ ഓർഡിനേറ്റർ പ്രകാശൻ നെടും പറമ്പിൽ നന്ദിയും പറഞ്ഞു.
വെജിറ്റബിൾ ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തു
