കോടശേരി:ചാലക്കുടി നിയോജകമണ്ഡലത്തിലെ എൻ.എച്ച്.47ൽ നിന്ന് തിരിയുന്ന പോട്ട പാപ്പാളി ജംഗ്ഷൻ,പനബിള്ളി കോളേജ്, ചൗക്ക,മേച്ചിറ, മാരാംകോട്,കുറ്റിച്ചിറ,ചായ്പൻകുഴി,വെറ്റിലപ്പാറ,അതിരപ്പിളളി റോഡ് സമാന്തര പാതയായി ഏറ്റെടുത്ത് ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തി ഗതാഗത യോഗൃമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പീലാാമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോടും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോടും എം.പി.ബെന്നി ബഹനാനോടും എം.എം.എൽ.എ സനീഷ് കുമാർ ജോസഫിനോടും ആവശൃപ്പെട്ടു.കോടശേരി പഞ്ചായത്തിലെ ഏറ്റവും പ്രാധാനൃമേറിയ റോഡാണ് ഇത്.ടൂറിസ്റ്റുകൾക്ക് അതിരപ്പിളളി,ചാർപ്പ,വാഴച്ചാൽ,മലക്കപ്പാറ,എന്നീ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എളുപ്പവഴിയാണ്. വടക്ക് ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് ആറ് കീ.മീ.ദൂരം ലാഭിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി. മണ്ടലം കോൺഗ്രസ് പ്രസിഡന്റ് എം.ഒ.ജോൺസൺ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.എം.ജോസ് അദ്ധൃക്ഷനായി.ബ്ലോക്ക് മെബർ സി.വി.ആന്റണി,ഓമന ജോസ്,റിൻസൺ മണവാളൻ,ടി.എൽ.ദേവസി,ജോസ് വാഴപ്പിളളി,കെ.എൽ.മാത്യു എന്നിവർ പ്രസംഗിച്ചു.
ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തണം
