Channel 17

live

channel17 live

ഗ്രാമിക മലയാളം കലണ്ടർ പ്രകാശനം ചെയ്തു.

കുഴിക്കാട്ടുശ്ശേരി ഗ്രാമിക കൊല്ലവർഷം 1200ലെ മലയാളം കലണ്ടർ പ്രസിദ്ധീകരിച്ചു. ചിങ്ങം മുതൽ കർക്കിടകം വരെ 12 മാസത്തെ കലണ്ടറിൽ 2024 ആഗസ്റ്റ് 17 മുതൽ 2025 ആഗസ്റ്റ് 10 വരെയുള്ള ഇംഗ്ലീഷ് കലണ്ടറും ചേർത്തിട്ടുണ്ട്. ഓരോ തിയതിയിലും മലയാളം വട്ടെഴുത്ത് അക്കങ്ങൾക്ക് പുറമേ സാധാരണ ഉപയോഗിക്കുന്ന അക്കങ്ങളും ചേർത്തിരിക്കുന്നു. ആഴ്ചയിലെ 7 ദിവസങ്ങൾ രവി, ചന്ദ്രൻ ,കുജൻ, ബുധൻ, ഗുരു, ശുക്രൻ, മന്ദൻ എന്നിവയാണ്. ഇവയോടൊപ്പം ഞായർ, SUNDAY എന്നിങ്ങനെ ഓരോ ദിവസവും ചേർത്തിട്ടുണ്ട്. മലയാളികൾ പരമ്പരാഗതമായി എഴുതി വന്നിരുന്ന അക്കങ്ങൾ പുതിയ തലമുറയെ പരിചയപ്പെടുത്താനും അവയെ സംരക്ഷിക്കാനുമുള്ള ശ്രമമാണ് മലയാളം കലണ്ടറിൻ്റെ പ്രസിദ്ധീകരണത്തിലൂടെ ഗ്രാമിക ലക്ഷ്യമാക്കുന്നത്.

കലണ്ടറിൻ്റെ പ്രകാശനം കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ നിർവ്വഹിച്ചു. സമീപ വിദ്യാലയങ്ങളിലെ മലയാളം അധ്യാപികമാരായ കെ.എസ്.കവിത, ലിൻ്റ ചാക്കോ, ഒ.ആർ.ചിത്ര, ഭാഷാവിദ്യാർത്ഥികളായ നന്ദന സി.എസ്., അഞ്ജന സി.യു. എന്നിവർ ഏറ്റു വാങ്ങി.തുമ്പൂർ ലോഹിതാക്ഷൻ അധ്യക്ഷനായി. ഫാ.ജോൺ കവലക്കാട്ട്, വനമിത്ര പുരസ്കാര ജേതാവ് വി.കെ.ശ്രീധരൻ, ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, സെക്രട്ടറി എൻ.പി.ഷിൻ്റോ, ട്രഷറർ സി.മുകുന്ദൻ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!