Channel 17

live

channel17 live

പ്രതിഷേധ സമരം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ , മേലൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. മാലിന്യ സംസ്ക്കരണത്തിന്റെ മറവിൽ എൽ ഡി എഫ് ഭരണ സമിതി നടത്തുന്ന അഴിമതിക്കെതിരെയും, അംഗനവാടി ജീവനക്കാരുടെ നിയമനത്തിൽ സ്വന്തക്കാരെയും പാർട്ടി നോമിനികളെയും നിയമിക്കാൻ എൽ ഡി എഫ് ഭരണ സമിതി നടത്തിയ പിൻവാതിൽ നിയമനത്തിനെതിരെയും ശക്തമായ പ്രതിഷേധ സമരം നടത്തി. കെടുകാര്യസ്ഥതയും ധൂർത്തും മാത്രമാണ് മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് തലം വരെ നടക്കുന്നതെന്നും പ്ലാസ്റ്റിക് ശേഖരണത്തിന്റെ മറവിൽ വലിയ അഴിമതിയാണ് പഞ്ചായത്തിൽ നടക്കുന്നതെന്നും ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന തുകയിൽ ഭൂരിഭാഗവും വക മാറ്റി ചെലവഴിക്കുകയും വളരെ തുച്ഛമായ തുക അതിനു വേണ്ടി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയ്ക്ക് നൽകുകയും, യാതൊരു മുൻകരുതലും ഇല്ലാതെ ഡെങ്കിപ്പനി , കോളറയടക്കമുള്ള മാരക രോഗങ്ങൾ പടർത്തുന്ന രീതിയിയാണ് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ സെന്ററുകളും എം സി ഫ് ഉം പ്രവർത്തിക്കുന്നതെന്നും രണ്ടാം പിണറായി സർക്കാർ സമസ്ത മേഖലകളിലും പരാജയമാണെന്നും പെൻഷൻ വാങ്ങുന്നവരെയും പാവപെട്ടവരെയും പറഞ്ഞ് പറ്റിക്കുന്ന ഒരു ഗിമ്മിക്ക് സർക്കാരായി പിണറായി സർക്കാർ മാറിയെന്നും പഞ്ചായത്ത് തലത്തിൽ വെയ്ക്കുന്ന ഫണ്ടുകളൊക്കെ തന്നെ വിനിയോഗിക്കാതെ തിരികെ സർക്കാരിലേക്കെത്തിക്കുന്ന അഡ്ജസ്റ്റ്മെന്റ് പേപ്പർ വർക്ക് മാത്രമാണ് എൽഡിഎഫ് ഭരണമുന്നണി നടത്തുന്നതെന്നുംപ്രതിഷേധ സമരം ഉൽഘാടനം ചെയ്തു കൊണ്ട് കെപിസിസി സെക്രട്ടറി എ പ്രസാദ് പറഞ്ഞു.

മേലൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രി. രാജേഷ് മേനോത്ത് സമരത്തിന് നേതൃത്വം നൽകി. പരിയാരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രി. എം ടി ഡേവിസ് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ പദ്ധതിയിലുമുള്ള കെടുകാര്യസ്ഥതയും, എൽഡിഎഫ് ഭരണ സമിതി എല്ലാ മേഖലയിലും പരാജയപെട്ടതിന്റെ കാരണങ്ങളും അക്കമിട്ട് സംസ്സാരിച്ചു. പഞ്ചായത്തിന് മുൻപിൽ കിടക്കുന്ന, ഗവൺമെന്റ് നിരോധിച്ച തെർമോകോൾ, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ പോലും നീക്കം ചെയ്ത് ശുചിത്വം പാലിക്കാൻ തയ്യാറാവാതെ ജനങ്ങളെ ഞെക്കി പിഴിഞ്ഞ് ഏത് വിധേനെയും പണം കിട്ടണം എന്ന ലക്ഷ്യമാണ് എൽഡിഎഫ് ഭരണ മുന്നണിക്കുള്ളതെന്നുo ഒരുമ റെസിഡന്റ്സ് പോലുള്ള ജനവാസ മേഖലകളിൽ വ്യവസായികമായി പ്ലാസ്റ്റിക് വൻതോതിൽ ശേഖരിച്ച് വെച്ച് ജനങ്ങളെ ദ്രോഹിച്ചതിനെ കുറിച്ചും ഡെങ്കിപ്പനി കോളറ മുതലായ പകർച്ച വ്യാധികൾ പടർത്തുന്ന രീതിയിലാണ് എം സി എഫ് പ്രവർത്തിച്ചിരുന്നതെന്നും മുൻ മന്ധലം പ്രസിഡന്റ് ശ്രി. എൻ സി തോമസ് പറഞ്ഞു…ഡിസിസി സെക്രട്ടറി ശ്രി. പി കെ ഭാസി , ബ്ലോക്ക് മെമ്പർ വനജ ദിവാകരൻ ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ശ്രി. പി കെ ആന്റണി ഷാജൻ മാടവന , ജോസഫ് പൈനാടത്ത്, പി വി പാപ്പച്ചൻ വാർഡ് മെമ്പർമാരായ ശ്രി. പി എ സാബു , ജാൻസി പൗലോസ്, റിൻസി രാജേഷ്, ഷീജാ പോളി എന്നിവർ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്ത് സംസ്സാരിച്ചു. മണ്ഡലം , ബൂത്ത് ഭാരവാഹികളായ പോൾ ഡി നെറ്റിക്കാടൻ, ഉദയൻ വി കെ , ശ്രീദേവി കയമ്പത്ത്, കൃഷ്ണൻ പോക്കാടൻ, ബിനോയ്,എം ഡി റാഫേൽ , ലിൻസൻ ആന്റണി, വാവച്ചൻ തെക്കൻ , മാർട്ടിൻ മേച്ചേരി, പോളി നാഴിയംപാറ, തോമസ് മകരപ്പിള്ളി, ജോജു തോമസ്, കൊച്ചുമോൾ , രാധാകൃഷ്ണൻ ആന്റു ഉതുപ്പ്,സൂരജ് സുകുമാരൻ വർഗീസ് നെടുംപറമ്പൻ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!