Channel 17

live

channel17 live

കറുകുറ്റി പഞ്ചായത്തിലെ കെടുകാര്യസ്ഥത- സിപിഐ എം പ്രതിഷേധ സത്യാഗ്രഹം നടത്തി

കറുകുറ്റി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കും എതിരെ സിപിഐ എം ഏകദിന സത്യാഗ്രഹ സമരം നടത്തി.പൊതു ശ്മശാനം,പൊതുമാർക്കറ്റ്,ഏഴാറ്റുമുഖം ടൂറിസം എന്നിവ യാഥാർത്ഥ്യമാക്കുക,മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സത്യാഗ്രഹ സമരം സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ കെ കെ ഷിബു ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ കെ ഗോപി അധ്യക്ഷനായി പാർട്ടി ഏരിയാ കമ്മിറ്റി അംഗം പിവി ടോമി,ലോക്കൽ സെക്രട്ടറി കെ പി അനീഷ്,പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണി മൈപ്പാൻ,ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് റോജിസ് മുണ്ടപ്ലാക്കൽ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!