ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രിയുടെ നേതൃത്വത്തിൽ ചാലക്കുടി ആശുപത്രിയിലെ ജീവനക്കാർക്ക് വിജിലൻസ് അവബോധനത്തെക്കുറിച്ചും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മെഷേഴ്സിനെ കുറിച്ചും ക്ലാസ്സ് എടുത്തു. ക്ലാസുകൾ നൽകിയത് ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.സജീവൻ . എം. കെ. , ഇൻസ്പെക്ടർ ഓഫ് പോലീസ് വിജിലൻസ് ശ്രീ ജയേഷ് ബാലൻ എന്നിവരായിരുന്നു . പ്രസ്തുത പ്രോഗ്രാമിന് ചാലക്കുടി താലൂക്ക് ആശുപത്രി പിആർഒ സോണിയ ജെയിംസ് സ്വാഗതം പറഞ്ഞു ചാലക്കുടി ആസ്ഥാന ആശുപത്രി സൂപ്രണ്ട് Dr. മിനിമോൾ AA അധ്യക്ഷത വഹിച്ച് സംസാരിച്ചു. ആശുപത്രി ലേ സെക്രട്ടറി മനോജ് എബ്രഹാം നന്ദി പറഞ്ഞു., നഴ്സിംഗ് സൂപ്രണ്ട് നസീം ഹുസൈൻ, വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചാലക്കുടി ആശുപത്രിയിലെ ജീവനക്കാർക്ക് വിജിലൻസ് അവബോധനത്തെക്കുറിച്ചും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മെഷേഴ്സിനെ കുറിച്ചും ക്ലാസ്സ് എടുത്തു
