Channel 17

live

channel17 live

ബൈക്കിൽ സഞ്ചരിച്ച് മദ്യവിൽപന നടത്തുന്നയാൾ പിടിയിൽ

ഇരിഞ്ഞാലക്കുട എക്സൈസ് റെയ്ഞ്ച് ഇൻസ്പക്ടർ അനുകുമാർ ‘പി.ആറും പാർട്ടിയും കൂടി ചാലക്കുടി താലൂക്ക്, ആളൂർ വില്ലേജ്, ആളൂർ ഗേറ്റിന് അടുത്തുള്ള സെൻ്റ് സേവ്യേഴ്സ് കപ്പേളക്ക് സമീപത്ത് നിന്നും , പാഷൻ പ്രൊ ബൈക്കിൽ സഞ്ചരിച്ച് മദ്യവിൽപന നടത്തി വന്നിരുന്ന ആളൂർ ചർച്ച് റോഡ് ദേശത്ത് അരീക്കാടൻ വീട്ടിൽ, റപ്പായി മകൻ ജെയ്സൺ 64 വയസ്സിനെ 5.500 ലിറ്റർ മദ്യവും, മദ്യം വിറ്റ് കിട്ടിയ പണവും വാഹനവുമടക്കം പിടി കൂടി ഇരിഞ്ഞാലക്കുട റെയ്ഞ്ചിലെ CR- 99/24 നം ആയി കേസ്സ് രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഫേബിൻ പൗലോസ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ബിബിൻ വിൻസെൻ്റ്, ചന്ദ്രൻ സി.കെ, ബിന്ദുരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യ എക്സൈസ് ഡ്രൈവർ സുധീർ എന്നിവർ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!