ഇന്ത്യയിലെ ജാതിവ്യവസ്ഥയെ നിലനിർത്തുന്ന കർമ്മ- പുനർജന്മ സിദ്ധാന്തമാണ് രാമായണത്തിൻ്റെ പ്രത്യയശാസ്ത്രമെന്നും അത് ഹിംസയുടെ രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കുന്നെന്നും എഴുത്തുകാരനും ചിന്തകനുമായ ഡോ.ടി.എസ്.ശ്യാംകുമാർ പ്രസ്താവിച്ചു. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ‘രാമായണം : സംസ്കാരവും പ്രത്യയശാസ്ത്രവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ശ്യാംകുമാർ. സമത്വത്തേയും സാഹോദര്യത്തേയും മാനദണ്ഡമാക്കി ഇതിഹാസങ്ങളെ വിമർശനാത്മകമായി പരിശോധിക്കേണ്ടത് ജനാധിപത്യത്തിൻ്റെ നിലനില്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.എസ്.അജയകുമാർ അധ്യക്ഷത വഹിച്ചു. എം.സി.സന്ദീപ്, പി.ടി.വിത്സൻ, ഉദയൻ മറ്റത്തിൽ, പി.ടി.സ്വരാജ്, അനിത ജയരാജ്, ജയപ്രകാശ് ഒളരി, സൂനജ് ഹരിഹരൻ, ബാബു എം.എ., കെ.സി.ജയൻ, കരിം കെ.പുറം, കെ.എം.ശിവദാസൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു സംസാരിച്ചു.
രാമായണം മുന്നോട്ടുവയ്ക്കുന്നത് ഹിംസയുടെ രാഷ്ട്രീയം : ഡോ.ടി.എസ്.ശ്യാംകുമാർ
