ചാലക്കുടി : വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവൽ ബാല്യകാലസഖിയുടെ അറുപതാം വാർഷികം പ്രമാണിച്ച് പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് – സെപ്തംബർ മാസങ്ങളിലായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന “ഇമ്മിണി ബല്യ ഒന്ന്” എന്ന കാമ്പയിന്റെ ഭാഗമായി മേലൂർ പഞ്ചായത്തിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി “ബഷീറിൻ്റെ കഥാപാത്രങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചിത്രരചന മത്സരം പ്രശസ്ത ചിത്രകാരൻ സുരേഷ് മുട്ടത്തി ഉദ്ഘാടനം ചെയ്തു.ലൈബ്രറി രക്ഷാധികാരി ടി.എസ്. മനോജ് അധ്യക്ഷത വഹിച്ചു. സന രഞ്ജിത് സ്വാഗതവും ഗായത്രി കെ.എം നന്ദിയും പറഞ്ഞു. ശ്രീവിദ്യ എം.പി, ആകർഷ് കെ എസ്, അഭിഷേക് എം എസ്, അശ്വിൻ പി എസ് എന്നിവർ സംസാരിച്ചു.
“ബാല്യകാലസഖി” അറുപതാം വാർഷികം-ചിത്രരചന മത്സരം
