വയനാട്ടിലെ ദുരന്ത ബാധിതർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന നമ്മൾ വയനാട് കാമ്പയിൻ്റെ ഭാഗമായി DYFI മാള ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച 859997 രൂപ DYFI ജില്ലാ സെക്രട്ടറി വി.പി.ശരത് പ്രസാദ് ഏറ്റുവാങ്ങി. DYFI പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രി ശേഖരിച്ച് വിൽപ്പന , വിവിധ ചലഞ്ചുകളിലൂടെയുമാണ് പണം സമാഹരിച്ചത്. ചടങ്ങിൽ DYFI സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ലാ വൈസ് പ്രസിഡൻ്റ് സി.എസ് സംഗീത് , സി.ധനുഷ്കുമാർ, ഐ.എസ് .അക്ഷയ്, ടി.എ. രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു.
DYFI മാള ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച 859997 രൂപ DYFI ജില്ലാ സെക്രട്ടറി വി.പി.ശരത് പ്രസാദ് ഏറ്റുവാങ്ങി
