പുരോഗമന കലാ സാഹിത്യ സംഘം മാള മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ചൊവ്വാഴ്ച മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് മൂന്നുമണിക്ക് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ 1924 ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ” സർവ്വമത സമ്മേളനത്തിന്റെ കാലികപ്രസക്തി ” എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും.വിഖ്യാത വിമർശകനും പത്രാധിപരുമായിരുന്ന പ്രൊഫസർ തായാട്ടു ശങ്കരൻ, സാഹിത്യ സംഘം മാളമേഖല പ്രസിഡൻറ് കടലായിൽ പരമേശ്വരൻ എന്നിവരുടെ അനുസ്മരണ പ്രഭാഷണo സെപ്റ്റംബർ 9 ന് സംഘടിപ്പിക്കും.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കലാപരിപാടികൾ നടത്തി ലഭിക്കുന്ന സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിക്കും. പുസ്തക വില്പനയും സംഘടിപ്പിക്കുന്നുണ്ട്. സംഘാടക സമിതി രൂപീകരണ യോഗം ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. എം രാജേഷ് , സി ആർ പുരുഷോത്തമൻ ,പി. കെ. കിട്ടൻ, ഷീബ ഗിരീശൻ , രമ രാഘവൻ , അഡ്വക്കേറ്റ് ജയരാമൻ , ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ , എന്നിവർ സംസാരിച്ചു.
ഡോ.സുനിൽ പി ഇളയിടം മാളയിൽ
