മാള : സ്നേഹഗിരി ഹോളി ചൈൽഡ് സി.ഇ എം.എച്ച്. എസ് എസിലെ സ്കൗട്ട് & സീഡ് ക്ലബ് വിദ്യാർത്ഥികൾക്ക് വേണ്ടി വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ രണ്ട് ദിവസത്തെ നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുക, കാടിനേയും കാട്ട് മൃഗങ്ങളേയും അറിയുകയും അവയെ സംരക്ഷിക്കുന്നതിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം. വനം വകുപ്പ് ഉദ്യോഗസ്ഥരായ റിയാദ് , നൗഷാദ്,അജിത് എന്നിവർ കുട്ടികൾക്കായി ക്ലാസുകൾ നയിച്ചു. സുബ്രഹ്മണ്യൻ കുട്ടികൾക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു. കാട്ടിലൂടെയുള്ള ഹൈക്ക് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സി. ഫ്ലോറൻസ് സ്കൗട്ട് മാസ്റ്ററും സീഡ് കോഡിനേറ്ററുമായ ഡോണൽ ഡി സിൽവ, സ്കൗട്ട് മാസ്റ്റർ ലിജി ജോർജ്, നോൺടീച്ചിങ്ങ് സ്റ്റാഫ് ലിൻസി സീഡ് ലീഡർ ഗൗതം സ്കൗട്ട് ലീഡർമാരായ അർജുൻ, അൽബർട്ട്, ഇസാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു
