ആൾ കേരള ടൈലഴ്‌സ് അസോസിയേഷൻ അന്നമനട , മാള ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സി ആർ ജയൻ അനുസ്മരണവും, പ്രവർത്തക യോഗവും സംഘടിപ്പിച്ചു. എ കെ ടി എ സംസ്ഥാന കമ്മിറ്റി അംഗം അമ്മിണി കുമാരൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡണ്ട് ടി എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സി ആർ ജയൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഏരിയയിലെ എസ് എച്ച് ജി ഗ്രൂപ്പുകളിലെ കൺവീനർമാർ പങ്കെടുത്ത ചടങ്ങിൽ ഏരിയ സെക്രട്ടറി ലീല ശ്രീധരൻ പഠന ക്ലാസ്സ് നടത്തി.രമ ലോഹിതാക്ഷൻ, ടി ആർ രാജു,രമണി പരമേശ്വരൻ എന്നിവർ സംസാരിച്ചു.
അനുസ്മരണവും, പ്രവർത്തക യോഗവും സംഘടിപ്പിച്ചു
