Channel 17

live

channel17 live

ദേവഹരിതം പദ്ധതി ഉദ്ഘാടനം ചെയ്തു

ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ക്ഷേത്രവക തരിശു ഭൂമിയില്‍ ചെടികള്‍ നട്ട് ഹരിതാഭമാക്കുന്ന ഹരിത കേരളം മിഷന്റെ പദ്ധതിയായ ”ദേവഹരിതം” പച്ചത്തുരുത്ത്, ദേവഹരിതം എള്ള് കൃഷി എന്നീ പദ്ധതികള്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചവടി മഹാക്ഷേത്രത്തിന്റെ 4 ഏക്കറോളം വരുന്ന സ്ഥലത്ത് ഹരിതകേരളം മിഷന്‍ ഔഷധ സസ്യ ബോര്‍ഡില്‍ നിന്നും എച്ച്ഡിഎഫ്‌സി ബാങ്ക് വഴിയും ലഭ്യമാക്കിയ തൈകള്‍ നട്ടുകൊണ്ടും എള്ള് വിത്ത് വിതച്ചുകൊണ്ടും തുടക്കം കുറിച്ചു. ഗുരുവായൂര്‍ നിയോജകമണ്ഡലം എംഎല്‍എ എന്‍.കെ അക്ബര്‍ എള്ള് വിത്ത് വിതറിയും അമ്പലത്തിലേക്ക് ആവശ്യമുള്ള പൂജാപുഷ്പങ്ങളുടെ തൈകള്‍ നട്ടും, ഫലവൃക്ഷ തൈകള്‍ നട്ടു കൊണ്ടും പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. ദിദിക പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിസ്‌ന ലത്തീഫ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ വിശ്വനാഥന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം അഷ്‌റഫ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ വിജയന്‍, പഞ്ചായത്ത് മെമ്പര്‍ ഷെരീഫ കബീര്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ബാബു പാലപ്പെട്ടി (പ്രസിഡണ്ട് പഞ്ചവടി ശ്രീശങ്കരനാരായണ മഹാക്ഷേത്ര കമ്മിറ്റി), ടി.എം വിനയദാസ് (സെക്രട്ടറി, പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്ര കമ്മിറ്റി) എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ക്ഷേത്രം ഭാരവാഹികള്‍, കുടുംബശ്രീ അംഗങ്ങള്‍, തദ്ദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!