സിവില്‍ സപ്ലൈസ് വകുപ്പിന്റെ കെ സ്റ്റോര്‍ പാറളം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രത്തോട് ചേര്‍ന്ന് ജനങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍, കുക്കിംഗ് ഗ്യാസ്, വൈദ്യുതി ചാര്‍ജ്ജ്, വെളളക്കരം അടയ്ക്കല്‍, ചെറിയ രൂപത്തില്‍ എ.ടി.എം സേവനം എന്നിവയെല്ലാം കെ സ്റ്റോറില്‍ വിഭാവനം ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ ആദ്യ കെ സ്റ്റോറിന്റെ ഉദ്ഘാടനം കോടന്നൂരിലുള്ള എ.ആര്‍.ഡി 111 റേഷന്‍ കടയില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി വിനയന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് പി. പോള്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ കെ.കെ മണി നന്ദിയും പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യ നന്ദനന്‍, റേഷണിങ്ങ് ഇന്‍സ്‌പെക്ടര്‍ ജിസ്മി തോമസ് എന്നിവര്‍ സംസാരിച്ചു.
കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
