ചാലക്കുടി മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ അനധികൃത വഴിയോര പൂക്കച്ചവടത്തിനെതിരെ പ്രതിഷേധ ധർണ നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്തപിള്ളിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷറരും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ ജോയ് മൂത്തേടൻ ഉദ്ഗാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി സ്വാഗതവും ട്രെഷറർ ഷൈജു പുത്തൻപുരക്കൽ നന്ദിയും പറഞ്ഞ യോഗത്തിൽ വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, ഡേവിസ് എം. ഡി, ഗോവിന്ദൻകുട്ടി എൻ. എ, ഡേവിസ് വെളിയത്ത്, ജോബി മേലേടത്ത്, റെയ്സൺ ആലൂക്ക,ആന്റോ മേനാച്ചേരി, ജോയ് പാനികുളം, ബഷീർ ഇ. ടി ആന്റോ എരിഞ്ഞേരി, ആന്റണി പി. വി വനിതാ വിംഗ് യൂത്ത് കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.
അനധികൃത വഴിയോര പൂകച്ചവടത്തിനെതിരെ പ്രതിക്ഷേധ ധർണ നടത്തി
