കല്ലേറ്റുംകര: കേരളാ ഫീഡ്സ് കമ്പനിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ബി ജെ പി ആളൂർ മണ്ഡലം കമ്മിറ്റി ഓണകിറ്റ് വിതരണം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ ഉദ്ഘടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എ വി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട്, സരീഷ് ആളൂർ വെസ്റ്റ് ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ 48 ദിവസമായി സമരരംഗത്തുള്ള ലോഡിങ് തൊഴിലാളികൾ തീർത്തും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അവരുടെ വിഷയം ചർച്ചചെയ്യാൻ ബി ജെ പി നേതാക്കൾ എത്തിയിരുന്നു. തീർത്തും അവഗണന അനുഭവിക്കുന്ന ഈ വിഭാഗം തൊഴിലാളികൾക്കു ഓണസഹായം എത്തിക്കാൻ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി വിപിൻ പാറമേക്കാട്ടിലിനെ ഏൽപിക്കുകയായിരുന്നു.
സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ബി ജെ പി ഓണകിറ്റ് വിതരണം ചെയ്തു
