ഇരിങ്ങാലക്കുട: എൽ ഡി എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനെതിരെയും അംഗപരിമിതയായ സെക്രട്ടറിക്കെതിരെയുള്ള മനുഷ്യാവകാശ ധ്വംസനത്തിനെതിരെയും അഴിമതിക്കും സ്വജന പക്ഷപാതത്തിനെതിരെയും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ പി സി സി നിർവാഹക സമിതിയംഗം എം.പി.ജാക്സൺ ഉദ്ഘാടനം ചെയ്തു.ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
കാട്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റൊ കുര്യൻ, ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലൻ, നഗര സഭ അധ്യക്ഷ സുജ സഞ്ജീവ്കുമാർ, ടി.വി.ചാർളി, മണ്ഡലം പ്രസിഡന്റ്മാരായ ബാസ്റ്റിൻ ഫ്രാൻസിസ്, സാജു പാറേക്കാടൻ, എ.പി.വിൽസൺ, ഫ്രാൻസിസ് പടിഞ്ഞാറേത്തല, സി,എസ്. അബ്ദുൽ ഹഖ്, പി.കെ.ഭാസി, ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാൻസിസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ഭരണ സ്തംഭനം : കോൺഗ്രസ് ധർണ നടത്തി
