പുത്തൻചിറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ കഴിഞ്ഞ വർഷം അനുമതി ലഭിച്ച 2 കോടി 8 ലക്ഷത്തി അമ്പത്തി ഏഴായിരം രൂപയിൽ 1 കോടി 34 ലക്ഷത്തി പതിനായിരത്തി ഏഴ് രൂപ പാഴാക്കി കളഞ്ഞതിലും, ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ വികസനം മുരടിപ്പിച്ച നിലപാടുകളിലും, യു.ഡി.എഫ് മെമ്പർമാരുടെ വാർഡുകളിലേക്ക് ഫണ്ടുകൾ പക്ഷപാതപരമായി അനുവദിച്ചതിനെതിരെയും ശക്തമായി വിയോജിച്ച് കൊണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിന്നും വാക്കൗട്ട് നടത്തി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ വാസന്തി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച യോഗം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഡ്വ. വി.എസ് അരുൺരാജ്, ജിസ്മി സോണി, പത്മിനി ഗോപിനാഥ്, ആമിന ആഷിക്ക് എന്നിവർ നേതൃത്വം നൽകി
യു.ഡി.എഫ് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിന്നും വാക്കൗട്ട് നടത്തി പഞ്ചായത്തോഫീസിന് മുൻപിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു
