കുന്നത്തുനാട്: വിശ്വകർമ്മ സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് വേണ്ടി ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണം എന്ന് ബെന്നി ബഹനാൻ എം പി ആവശ്യപ്പെട്ടു. കേരളത്തിലെ ജനസംഖ്യയുടെ എട്ടു ശതമാനം വരുന്ന ഈ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച കമ്മറ്റിയുടെ പ്രസ്തുത റിപ്പോർട്ട് കഴിഞ്ഞ എട്ടര വർഷമായി സംസ്ഥാന സർക്കാർ പൂഴ്ത്തി വെച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇവർക്ക് ലഭ്യമാകേണ്ട പല ആനുകൂല്യങ്ങളും ഇവർക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇവർക്ക് ലഭിക്കേണ്ട സാമൂഹിക നീതിക്കും മറ്റ് വിദ്യാഭ്യാസ ഉദ്യോഗ തല ആനുകൂല്യങ്ങൾക്കും പ്രയോജനപ്പെടുന്ന ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചത് കുറ്റകരമായ അനാസ്ഥയാണ്. അതുകൊണ്ട് ഇനിയെങ്കിലും പൂഴ്ത്തി വെച്ചിരിക്കുന്ന റിപ്പോർട്ട് പുറത്തുവിടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് വിശ്വകർമ്മ ദിനത്തിൽ കുന്നത്തുനാട് സഭയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.
ശങ്കരൻ കമ്മീഷൻ റിപ്പോർട്ട്പുറത്തുവിടണമെന്ന് ബെന്നി ബഹനാൻ എം പി
