പൂലാനി: ബഷീറിൻ്റെ ബാല്യകാലസഖിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കാമ്പയിനിൻ്റെ ഭാഗമായി ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന “കുരുന്നു വായന” എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകല അധ്യാപകൻ സി പി സദാനന്ദൻ നിർവഹിച്ചു. ടി എസ് മനോജ് അധ്യക്ഷത വഹിച്ചു. ലൈബ്രറി രക്ഷാധികാരിയും അധ്യാപികയുമായ അയന പ്രകാശ് പദ്ധതി വിശദീകരണം നൽകി.യുവകവിയും ഗാനരചയിതാവുമായ പി വി രമേശൻ, പ്രശസ്ത നാടൻപാട്ട് കലാകാരി രമ്യ മനോജ് (നാട്ടുപന്തൽ ഫെയിം) എന്നിവർ ആശംസകൾ നേർന്നു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് ചെരാതുകൾ തെളിയിച്ചു. ലൈബ്രറി സെക്രട്ടറി പി എസ് സേതുലക്ഷ്മി സ്വാഗതവും അനാമിക പി അജയഘോഷ് നന്ദിയും പറഞ്ഞു. കെ എസ് ആകർഷ്, എം എസ് ആനന്ദ്കൃഷ്ണ, എം പി ശ്രീവിദ്യ, പി എസ് അശ്വിൻ എന്നിവർ സംസാരിച്ചു.
നവമാറ്റൊലി കുട്ടിലൈബ്രറിയിൽ “കുരുന്നു വായന” പദ്ധതി ഉദ്ഘാടനം
