കുറ്റിച്ചിറ ചായ്പൻകുഴി റോഡ് പൊതുമരാമത്ത് വകുപ്പിനെ ഏല്പിക്കണം.കോടശേരി.ജില്ല പഞ്ചായത്തിന്റെ അധീനതയിലുളള കുറ്റിച്ചിറ ചായ്പൻകുഴി റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ട് നൽകണമെന്ന് നാട്ടുകാർ ജില്ല പഞ്ചായത്ത് പ്രസിഡന്റിനോടാവ
ശൃപ്പെട്ടു.ചാലക്കുടി മുതൽ കുറ്റിച്ചിറ വരെ 14 കീ.മീറ്ററും ചായ്പൻകുഴി മുതൽ കേരള അതിർത്തിയായ മലക്കപ്പാറ വരെ 76കീ.മീറ്ററും പി.ഡബ്യൂ.ഡി.റോഡാണ്.ഇതിന്റെ ഇടയിൽപ്പെട്ട 2.6 കീ.മീ.ദൂരം മാത്രമാണ് ജില്ല പഞ്ചായത്തിന്റെ കൈവശത്തിലിരിക്കുന്നത്.അതിരപ്പിളളി,ചാർപ്പ,വാഴച്ചാൽ,മലക്കപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുളള എളുപ്പ മാർഗ്ഗവും സമാന്തര പാതയും കൂടിയാണിത്.ഈ ഭാഗം മുന്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നു.പിന്നീട് ജില്ല പഞ്ചായത്തിന്റെ അഭൃർത്ഥനപ്രകാരം പി.ഡബ്യൂ.ഡി.ജില്ല പഞ്ചായത്തിന് നൽകിയതാണ്.ത്റ്ശ്ശൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ആറ് ഢകീ.മീ.ദൂരം ലാഭിക്കാൻ കഴിയുന്ന സമാന്തര പാതയിൽപ്പെട്ട റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ട്കൊണ്ട് 300പേർ ഒപ്പിട്ട നാട്ടുകാരുടെ ഭീമഹർജ്ജി കാരുണ്യാ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് പ്രസിഡന്റ് കെ.എം.ജോസിന്റെ നേത്റ്ത്വത്തിൽ വൈ.പ്രസി.വർഗ്ഗീസ് പൊറായി,സെക്രട്ടറി ബെന്നി നബേലിൽ,ട്രഷറർ ഓമന ജോസ്,എന്നിവർ ചേർന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മാസ്റ്റർക്ക് നൽകി.
കുറ്റിച്ചിറ ചായ്പൻകുഴി റോഡ് പൊതുമരാമത്ത് വകുപ്പിനെ ഏല്പിക്കണം
