മാള : എസ് എസ് കെ യുടെ ‘സ്റ്റാർസ്’ പദ്ധതിയുടെ ഭാഗമായി ഐരാണിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ അനുവദിച്ച നൈപുണ്യ വികസന കേന്ദ്രത്തിന്റെ സ്കൂൾ തല കമ്മറ്റി രൂപീകരണ യോഗം അഡ്വ.വി.ആർ സുനിൽ കുമാർ MLA ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖഷാൻ്റി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ രാധിക എസ് പദ്ധതി വിശദീകരണം നിർവ്വഹിച്ചു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ, ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽ നാഥ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സന്തോഷ് കുമാർ പി എസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷിജി യാക്കൂബ്, പിടിഎ പ്രസിഡൻ്റ് പി.കെ അയ്യപ്പൻകുട്ടി, ഒ എസ് എ സെക്രട്ടറി പി വി അരുൺ, സുരേഷ് എം യു ,ബി ആർ സി അംഗങ്ങൾ സ്മിത കെ എസ്, ഗ്രീഷ്മ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജോബി പി ഇ സ്വാഗതവും, ജേക്കബ്ബ് ബിജു ടി എ നന്ദിയും പറഞ്ഞു.
എസ് എസ് കെ യുടെ ‘സ്റ്റാർസ്’ പദ്ധതിയുടെ ഭാഗമായി ഐരാണിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ അനുവദിച്ച നൈപുണ്യ വികസന കേന്ദ്രത്തിന്റെ സ്കൂൾ തല കമ്മറ്റി രൂപീകരണ യോഗം അഡ്വ.വി.ആർ സുനിൽ കുമാർ MLA ഉദ്ഘാടനം ചെയ്തു
