കിലയുടെ പിന്നിട്ട 34 വര്‍ഷങ്ങളുടെ ഓര്‍മ്മ പുതുക്കലിനായി കില ക്യാംപസില്‍ സംഘടിപ്പിച്ച ഫലവൃക്ഷതൈ നടല്‍ തദ്ദേശ സ്വയംഭരണ-എക്സൈസ്-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂരിലെ കില ആസ്ഥാനത്തുള്ള ക്യാംപസിലാണ് വിവിധ ഇനത്തിലുള്ള 34 ഫല വൃക്ഷ തൈകള്‍ നട്ടത്. പ്ലാവ്, മാവ്, സപ്പോട്ട, സീതപ്പഴം, മര മുന്തിരി, കാറ്റ് ഫ്രൂട്ട്, ദുരിയാന്‍ ചക്ക, മിറാക്കിള്‍ ഫ്രൂട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന ഫല വൃക്ഷതൈകളാണ് നട്ടുപിടിപ്പിച്ചത്. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ്, കില ഡയറക്റ്റര്‍ ജനറല്‍ എ. നിസാമുദ്ദീന്‍, കില അസിസ്റ്റന്റ് ഡയറക്റ്റര്‍ (അഡ്മിനിസ്ട്രേഷന്‍) ഉണ്ണികൃഷ്ണന്‍ കെ.പി, കില ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. അമൃത കെപിഎന്‍, കില ജീവനക്കാര്‍ തുടങ്ങിയവര്‍ തൈ നടലില്‍ പങ്കെടുത്തു. 1990 ലായിരുന്നു തൃശൂരിലെ മുളങ്കുന്നത്തുകാവ് ആസ്ഥാനമാക്കി കില പ്രവര്‍ത്തനം തുടങ്ങിയത്.
കിലയുടെ 34 വര്‍ഷങ്ങള്‍: ഓര്‍മ്മ പുതുക്കലിനായി ഫല വൃക്ഷത്തൈകള്‍ നട്ടു
