ഇരിങ്ങാലക്കുട : മനുഷ്യത്വത്തിൻ്റെ ഗാഥകളെഴുതിയ വിശ്വ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ.എൻ.ആർ.ഗ്രാമ പ്രകാശ് അഭിപ്രായപ്പെട്ടു’.നവോത്ഥാന ഗന്ധമുൾക്കൊണ്ടു വളർന്ന ബഷീർ ഒരു സമുദായത്തിൻ്റെയോ മതത്തിൻ്റെയോ കഥയല്ല മനുഷ്യരുടെ കഥയാണ് എഴുതിയതു്.അവരെല്ലാം നവോത്ഥാനത്തിൻ്റെ പ്രതീകങ്ങളായിരുന്നു. വെളിച്ചത്തിനെന്തിനു വെളിച്ചം എന്നു പറയാൻ അത്തരം കഥാപാത്രങ്ങൾക്കെ കഴിയൂവെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ ബഷീൻ്റെ നോവൽ ബാല്യകാലസഖിയുടെ എൺപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിആർസി ഡയറക്ടർ കെ.ആർ.സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. ഷഹൻഷ.പി.ആർ. ബഷീർ പ്രഭാഷണം നിർവ്വഹിച്ചു.ഖാദർ പട്ടേപ്പാടം ആശംസകളർപ്പിച്ചു. ഇതിനോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരം ഡോ. ബീന.കെ.ആർ നയിച്ചു. വൈഗ .സി.വി ക്ലാസ്സ് 7 )ഒന്നാം സമ്മാനവും ഐദ.എം എ ( ക്ലാസ്സ് 8 )രണ്ടാം സമ്മാനവും ജൂവലിൻ മരിയ (ക്ലാസ്സ് 7 )മൂന്നാം സമ്മാനവും നേടി . ഖാദർ പട്ടേപ്പാടം സമ്മാനദാനം നിർവ്വഹിച്ചു.
വൈക്കം മുഹമ്മദ് ബഷീർ നവോത്ഥാന കാലഘട്ടത്തിലെ ധീരനായകഥാകാരൻ ഡോ.എൻ ആർ ഗ്രാമപ്രകാശ്
