Channel 17

live

channel17 live

ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു-ബെന്നി ബെഹനാൻ എംപി

ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അശാസ്ത്രീയമായി നടത്തിയ അറ്റകുറ്റപ്പണികൾ അപകടങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തര നിർമാണ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിന് ബെന്നി ബഹനാൻ എംപി ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. ദേശീയപാതയിലെ അപകട സാഹചര്യം സൃഷ്ടിച്ച നിർമ്മാണ പ്രവർത്തനങ്ങൾ എംപി സന്ദർശിച്ചു. ദേശീയപാത പ്രോജക്റ്റ് ഡയറക്ടർ ഒക്ടോബർ പത്താം തീയതി ശാസ്ത്രീയമായ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എം പിക്ക് ഉറപ്പു നൽകി.
ദേശീയപാതയിലെ അശാസ്ത്രീയമായ അറ്റകുറ്റപണികൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് എംപിയുടെ അടിയന്തര ഇടപെടൽ.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!