800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി. യു വിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടി
കൊരട്ടി : കോനൂർ _ കോട്ടമുറി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച് കിടക്കുന്ന പറമ്പിൽ നിന്നും ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി. യു വിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടി . എറണാകുളം സ്വദേശി യുടെ ഉടമസ്ഥതയിലുള്ള പറമ്പ് കാട് പിടിച്ച് നോട്ടമില്ലാത്ത നിലയിലാണ് . ഇത് മുതലെടുത്ത് പ്രദേശത്തെ ചാരായ വാറ്റ് ലോബി ഈ പ്രദേശത്ത് തമ്പടിച്ച് ചാരായം വാറ്റിന് നേതൃത്വം നൽകി വരുകയായിരുന്നു . രഹസ്യവിവരം ലഭ്യമായതിനെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്. വാറ്റ് സംഘത്തെകുറിച്ച് വിവരം ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച അന്വേഷണം ഊർജിതമാക്കി പ്രതികളെ കണ്ടെത്തുമെന്നും എക്സൈസ് അറിയിച്ചു . കേസെടുത്ത സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ( Gr ) അനീഷ്‌കുമാർ പുത്തില്ലൻ , AEI മാരായ ഷാജി PP , ജെയ്സൻ ജോസ് , CEO മാരായ അനൂപ് ദാസ് , മുഹമ്മദ് ഷാൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.