അരണാട്ടുക്കര ചേറ്റുപ്പുഴ പുളിക്കപറമ്പ് ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്നും കഴിഞ്ഞ മാസം 6ആം തിയ്യതി 3616 ലിറ്റർ വ്യാജ സ്പിരിറ്റ് അനധിക്യതമായി വില്ഴപനക്കായി സൂക്ഷിച്ചതായി കണ്ടെടുത്ത കേസിലെ മറ്റൊരു പ്രതിയായ ലിബാഷ് (41) നെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്. ഈ കേസിലെ മറ്റു രണ്ട് പ്രതികളെ സെപ്തംബർ 6 ന് അറസ്റ്റ് ചെയ്തിരുന്നു പിന്നീടുണ്ടായ വിശദമായ അന്വേഷണത്തിലാണ് സ്പിരിറ്റ് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലിബാഷിനെ പിടികൂടിയത്. രഹസ്യവിവരം കിട്ടയതിൻെറ അടിസ്ഥാനത്തിലാണ് ചേറ്റുപ്പുഴ പുളിക്കപറമ്പിലെ വീട്ടിൽ അന്വേഷണം വെസ്റ്റ് പോലീസ് പരിശോധന നടത്തിയത്. കേസിൻ്റെ തുടരന്വേഷണത്തിൽ കേസ്സിലെ മറ്റൊരു പ്രതിയായ ലിബാഷ് കോഴിക്കോട് എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നുണ്ട് എന്ന വിവരം കിട്ടി പ്രതിയെ തൃശ്ശൂർ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണറുടെ ഒാഫീസിലെ സ്ക്വാഡ് അംഗങ്ങൾ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ലിബാഷിന് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2 കേസ്സുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കേസന്വേഷണ സംഘത്തിൽ ഡിവൈഎസ്പിയായ ശ്രീ സുമേഷ് കെ , വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാൽ കുമാർ , സബ്ബ് ഇൻസ്പെക്ടർമാരായ സെലിൻ കൃസ്ററ്യൻ രാജ്, സതീശൻ. എം ,റോയ് പൗലോസ് , മൂസ പി എം ,സതീഷ് ,അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ സിൽജോ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെജി, ബിനു, ഷിജോ തോമസ് , ടോണിവർഗീസ്, മുകേഷ് , അനൂഷാ എന്നിവരാണ് ഉണ്ടായിരുന്നത്.
3616 ലിറ്റർ വ്യാജ സ്പിരിറ്റ് അനധിക്യതമായി വിൽപനക്കായി സൂക്ഷിച്ച കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിൽ
