മാത്സ് പഠനം ലളിതമാക്കാനും ആസ്വാദ്യകരമാക്കാനും ഉദ്ദേശിച്ച് മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടപ്പിലാക്കിയ കളികളിലൂടെ മാത്സ് പഠനം എന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയര്മാന് ഡോ. രാജു ഡേവിസ് പെരേപ്പാടന് നിര്‍വ്വഹിച്ചു. 1 മുതല്‍ 4 വരെയുള്ള ക്ലാസുകളിലാണ് ഈ പരിപാടി നടപ്പിലാക്കിയിട്ടുള്ളത്. കണക്കിലെ എല്ലാ പാഠങ്ങളും കളികളിലൂടെയാണ് ഇവിടെ പഠിപ്പിക്കുന്നത്. പ്രിന്‍സിപ്പാള്‍ ജിജി ജോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ രജനി ജി ആര്. കൊ-ഫൗണ്ടര്‍ ഫണ്‍ മിയോ രാകേഷ് നാരായണ്‍, അരവിന്ദ് പകരാവൂര്‍, മിഥുന് കൃഷ്ണന് ടി. എന്നിവര്‍ പ്രസംഗിച്ചു.
കളികളിലൂടെ മാത്സ് പഠനം
