മാള: തൃശ്ശൂർ റവന്യൂ ജില്ലാകായിക മേളയിൽ 400 മീറ്റർ റിലേ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ മാളസെൻ്റ് ആന്റണിസ് സ്കൂൾ വിദ്യാർത്ഥിയായ കോൾക്കുന്ന് ചെങ്കുളം മുരളീധരന്റെയും മഞ്ജുഷയുടെയും മകൻ അഖിലേഷിനേയും, സബ്ജൂനിയർ കേരള ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ ഗായത്രി മഹേഷിനെയും കെ.പി.എം.എസ്. മാള ഏരിയ യൂണിയന്റെ നേതൃത്വത്തിൽ കെ.പി എം എസ് ജില്ലാസെക്രട്ടറി ഇ.കെ മോഹൻദാസ് ആദരിച്ചു. മാളയൂണിയൻ പ്രസിഡണ്ട് കെ.സി. സുബ്രൻ , സെക്രട്ടറി വിനയൻമംഗലപ്പിള്ളി ട്രഷറർ ഷിബു മാടവന , പി.സി.സുബ്രൻ ടി .യു . കിരൺ, യു.വി വിശ്വനാഥൻ, കെ. പി. സ്വാമിനാഥൻ, മഞ്ജുഷമുരളിധരൻ,ജിഷ കുഞ്ഞുകുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ആദരിച്ചു
