സമഗ്രശിക്ഷ കേരള സ്പെഷ്യൽ എഡ്യൂക്കേറ്റർസിന്റെ സംഘടനയായ KRTA യുടെ ഇരിഞ്ഞാലക്കുട യൂണിറ്റ് സമ്മേളനം 29ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് BRC hall ൽ നടത്തി.കൺവീനർ അനുപം പോൾ T എല്ലാവരെയും സ്വാഗതം ചെയ്തു. ജോയിന്റ് കൺവീനർ ആതിര രവീന്ദ്രൻ അധ്യക്ഷയായിരുന്നു. KSTA ഉപജില്ല പ്രസിഡന്റ് സത്യപാലൻ K.R ഉദ്ഘാടന ചെയ്തു സംസാരിച്ച ചടങ്ങിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർസ് ആയ ലിബി M.P രക്തസാക്ഷി പ്രേമേയവും ലിൻ ജെയിംസ് അനുശോചന പ്രേമേയവും അവതരിപ്പിച്ചു. സൗമ്യ TS സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു, പിന്നിട് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ Sujatha R സംസാരിച്ചു. KSEPEU ജില്ലപ്രസിഡന്റ് സജില P. S അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ശേഷം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പൊതു ചർച്ച വളരെ നല്ല രീതിയിൽ നടന്നിരുന്നു. കീർത്തന കമലനെ കൺവീനർ ആയും ജോയിന്റ് കൺവീനർ ആയി സൗമ്യ T.S നെയും തെരഞ്ഞെടുത്തു.അതിന് ശേഷം പൊതുചർച്ച നടത്തി .
KRTA ഇരിഞ്ഞാലക്കുട യൂണിറ്റ് സമ്മേളനം
