കാട്ടൂർ നെടുമ്പുര സെന്ററിന് സമീപം, കൊരട്ടിപ്പറമ്പിൽ ഫൈസൽ മകൻ ഇർഫാൻ അലി (23) ബംഗ്ലൂരുവിൽ അന്തരിച്ചു. ജേർണലിസം വിദ്യാർത്ഥിയായ ഇർഫാൻ അലിയെ 5 ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇർഫാൻ അലിയുടെ രോഗവിവരമറിഞ്ഞ് പിതാവടങ്ങുന്ന കുടുംബം അവിടെ എത്തിയിരുന്നു. മാതാവ് : നിഷ. എംഎ യൂസഫലിയുടെ ഭാര്യാ കുടുംബാംഗമാണ്.രിസ്വാൻ അലി സഹോദരനാണ്. ഖബറടക്കം നാളെ (വ്യാഴം) രാവിലെ 11ന് നെടുമ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.
കാട്ടൂർ സ്വദേശി ബംഗ്ലൂരുവിൽ അന്തരിച്ചു
