ഇരിങ്ങാലക്കുട : സർക്കാർ പ്രഖ്യപിച്ച 3 ശതമാനം ക്ഷാമാശ്വാസം - 40 മാസത്തെ കുടിശ്ശിക നൽകാതിരിക്കുന്നതും ആശങ്ക ജനകമാണെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ബി . ശ്രീധരൻ ഉദ്ഘാടനം ചെയ്തു . പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു . നിയോജക മണ്ഡലം പ്രസിഡണ്ട് കെ .പി .മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു . കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹക്ക് ,സംസ്ഥാന കൗൺസിൽ അംഗം എം .മൂർഷിദ്, ജില്ല കമ്മിറ്റി അംഗം എ.സി. സുരേഷ്, വനിത ഫോറം പ്രസിഡണ്ട് കെ. കമലം , സെക്രട്ടറി ഇ.ഡി. ജോസ്, എ.എൻ. വാസുദേവൻ , സി.ഒ. ജോയ് , പി.ഐ. ജോസ്, കെ .വേലായുധൻ എന്നിവർ പ്രസംഗിച്ചു .
https://www.youtube.com/@channel17.online