മാള : പൊയ്യ സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കു० മറ്റുള്ളവർക്കു० വില്പനക്കായി കൊണ്ടു വന്ന 30 കിലോ ഹാൻസുമായി കൊടുങ്ങല്ലൂർ പാടമാട്ടുമ്മൽ അബീഷ് (44) എന്ന ആളെ കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ വിഎസ് പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ പി വി ബെന്നി, പി ആർ സുനിൽകുമാർ, കെ എസ് മന്മഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എം സിജാത്, ടി രാജേഷ്, സനാത്ത് സേവ്യർ, മുഹമ്മദ് ദിൽഷാദ്, കൃഷ്ണ വിനായക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമി എന്നിവരും സ०ഘത്തിൽ ഉണ്ടായിരുന്നു.