Channel 17

live

channel17 live

സേവാഭാരതി ചാലക്കുടി

മറ്റൊരാളുടെ സഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാനാവാത്ത, കിടപ്പിലായ നിരവധി രോഗികൾ നമ്മുടെ പ്രദേശത്തുണ്ട്. അവരെ വീടുകളിലെത്തി പരിചരിക്കുക എന്ന ലക്ഷ്യത്തോടു കൂടി 2024 ജനുവരി മുതൽ പ്രവർത്തനം തുടങ്ങിയ സേവാഭാരതി ചാലക്കുടി പാലിയേറ്റീവ് കെയർ ഇനി മുതൽ കൂടുതൽ ദിവസങ്ങളിൽ രോഗീപരിചരണത്തിനായി വീടുകളിൽ എത്തുന്നു.

പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനം വിപുലികരിക്കുന്നതിന്റെ ഔപചാരികമായ ഉത്ഘാടനം നവംബർ 3 നു വ്യാസ സെൻട്രൽ സ്കൂളിൽ വച്ചു Dr ശ്രീ R V പ്രസാദ് അവർകൾ നിർവഹിച്ചു. ഘണ്ട് സംഘചാലക് ശ്രീ പദ്മനാഭ സ്വാമി ദീപ പ്രജ്വലനം നടത്തി ചടങ്ങ് ആരംഭിച്ചു.സേവാഭാരതി പ്രസിഡന്റ്‌ ശ്രീ പീതാബരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവശക്തി ഫൌണ്ടേഷൻ ചെയർമാൻ ശ്രീ C S മോഹനൻ അവർകൾ പുതിയ വാഹനത്തിന്റെ താക്കോൽ ദാനവും ഫ്ലാഗ് ഓഫ്‌ ഉം നടത്തി. സ്വാന്തന പരിചരണത്തിനെ കുറിച്ച് സേവാഭാരതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ Dr ശ്രീ ഋഷിൻ സുമിൻ മുഖ്യ പ്രഭാഷണം നടത്തി.എംബിബിസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ Dr കുമാരി അമൃതകൃഷ്ണ യെയും Bsc നഴ്സിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി നീതു P A യെയും ചടങ്ങിൽ Dr മലിക പ്രസാദ് ഉപഹാരം നൽകി ആദരിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ദീപു ദിനേശ്, ചാലക്കുടി സേവാഭാരതി രക്ഷാധികാരി ശ്രീ T N രാമൻ എന്നിവർ ആശംസ അറിയിച്ചു. ആദർശ് പനമ്പിളി, സൗമ്യ മേനോൻ, നിഷിൽ വിജയൻ, രാധാകൃഷ്ണൻ v r തുടങ്ങിയവർ സംസാരിച്ചു

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!