തൃശ്ശൂർ : പട്ടികജാതി പട്ടികവർഗ്ഗസംവരണത്തിന് വരുമാന പരിധിയും ഉപസംവരണവും നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ശക്തൻ സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി റൗണ്ട് ചുറ്റി തേക്കിൻകാട് മൈതാനത്ത് നടന്ന പൊതുസമ്മേളനം കെ പി എം എസ് സംസ്ഥാന സെക്രട്ടറി എം കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഇന്ദ്രജിത്ത് അധ്യക്ഷനായി ലോ- അക്കാദമി മുൻ ഡയറക്ടർ ഡോക്ടർ മോഹന്‍ ഗോപാൽ മുഖ്യപ്രഭാഷണം നടത്തി സമിതി ചെയർമാൻ സണ്ണി കപികാട്സമര പ്രഖ്യാപനം നടത്തി അഡ്വക്കേറ്റ് പി എ പ്രസാദ് കെ ദേവകുമാർ കെ വാത്സലകുമാരി മണികണ്ഠൻ കണ്ടപ്പള്ളി തങ്കമ്മ ഫിലിപ്പ് ഇ കെ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
പട്ടികജാതി പട്ടികവർഗ്ഗസാമൂഹ്യ സംവരണ സംരക്ഷണ റാലിയും നീതിസംഗമവും നടത്തി
