മാള :മുനമ്പം നിവാസികളെ കുടിയിറക്കാൻ നോക്കുന്ന വഖഫ് ബോർഡിന്റെ ഭീകരതയ്ക്കു എതിരെ ന്യുനപക്ഷമോർച്ച മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ന്യുനപക്ഷമോർച്ച ജില്ല സെക്രട്ടറി ജോയ് മാതിരപള്ളി അദ്ധ്യക്ഷനായ യോഗം ന്യുനപക്ഷമോർച്ച ദേശിയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു.ബിജെപി മാള ഏരിയ ജനറൽ സെക്രട്ടറി പ്രെസ്റ്റോ സിൽവൻ സ്വാഗതവും , ന്യുന പക്ഷമോർച്ച ജില്ല ഭാരവാഹി ദേവസികുട്ടി ചങ്കൻ നന്ദിയും പറഞ്ഞു.ന്യുനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ,ബിജെപി മാള മണ്ഡലം പ്രസിഡന്റ് അനൂപ് കെ. എസ്, ജനറൽ സെക്രട്ടറിമാരായ അനുമോദ്, ഷാജുമറ്റത്തിൽ,എന്നിവർ പങ്കെടുത്തു.
പ്രതിക്ഷേധ ധർണ്ണ നടത്തി
