പുത്തൻചിറ : സി. പി. എമ്മിൽ നിന്ന് രാജിവച്ചു ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ ചേർന്നു. പുത്തൻചിറ13-ാം വാർഡിൽ കോവിലകത്തുകുന്ന് മേഖലയിലെ സി.പി.എമ്മിന്റെ പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന വി.കെ.മൂസക്കുട്ടി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൽ ചേർന്നു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ബ്ലോക്ക് ഭാരവാഹികളായ ടി.എസ്.ഷാജി, കെ.എസ്.കമറുദ്ദീൻ, സി.കെ.യുധിമാസ്റ്റർ, സനിൽ സത്യൻ , സുനിൽ കളരിക്കൽ, പി.ഐ.ഹസൈനാർ, പി.സി.ബാബു, കെ.പി.പ്രജീഷ്, സന്തോഷ് പട്ടോടത്തിൽ, എം.എ.സുലൈമാൻ, മുഹമ്മദ് മുടവൻകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.