Channel 17

live

channel17 live

കാര്‍ നിയന്ത്രണം വിട്ട് സ്‌ക്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു

ചാലക്കുടി:അന്നനാട് ത്രിവേണി ജംഗ്ഷനില്‍ അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌ക്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു.സ്‌ക്കൂട്ടര്‍ യാത്രക്കാരനായ കാടുകുറ്റി വലിയ മരത്തിങ്കല്‍ മൈക്കിള്‍ പിന്‍ഹിറോ (61)ക്ക് ഗുരുതരമായി പരിക്കേറ്റു.കാറിടിച്ച് തെറിപ്പിച്ച സ്‌ക്കൂട്ടര്‍ യാത്രക്കാരനെ സമീപത്തെ മതിലും ഇടിച്ച് തകര്‍ത്താണ് കാര്‍ നിന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.സ്‌ക്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സമയത്ത് മറ്റു വാഹനങ്ങളൊന്നും കടന്നു വരാതിരുന്നത് മറ്റു അപകടങ്ങള്‍ ഒഴിവായി.നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റയാളെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചു.ചാലക്കുടിയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു മൈക്കിള്‍.കാര്‍ ചാലക്കുടി ഭാഗത്തേക്കും പോവുകയായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!