സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് അനക്സ് ഹാളില്‍ നിര്‍വ്വഹിച്ചു
അറിയാത്ത ജനങ്ങള്‍ക്കും ക്ഷേമം സമ്മാനിക്കുന്നവരാണ് ഭാഗ്യക്കുറി തൊഴിലാളികളെന്നും അവരുടെ ക്ഷേമ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടെന്നും റവന്യു മന്ത്രി അഡ്വ. കെ. രാജന്. കേരള സംസ്ഥാന ഭാഗ്യക്കുറി തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും ലക്ഷ്യമിട്ട് 2009 ല്‍ രൂപീകരിച്ച കേരള സംസ്ഥന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് അനക്സ് ഹാളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, വിവാഹ ധനസഹായം, ഓണത്തിന് ബോണസ് എന്നിങ്ങനെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മറ്റ് ക്ഷേമ നിധി ബോര്ഡുകള്ക്കൊപ്പമാണ് ഭാഗ്യക്കുറി ക്ഷേമ ബോര്‍ഡെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ടി.ബി. ദയാനന്ദന്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സിനി പി. ഇലഞ്ഞിക്കല്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ പി. സുജാത, വിവിധ ഏജന്റ്സ് & സെല്ലേഴ്സ് സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.