കലാഭവൻ മണി കുന്നിശ്ശേരി കുടുംബ ട്രസ്റ്റും പു. ക.സ യും പി.കെ.എസും സംയുക്തമായി സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണവും അവാർഡ് വിതരണവും കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ വച്ച് നടന്നു. സനീഷ് കുമാർ ജോസഫ് അധ്യക്ഷനായ ചടങ്ങ് പ്രശസ്ത സിനിമാ താരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലാഭവൻ മണി പുരസ്ക്കാരം 10,000 രൂപയും ശിൽപവും ഗായകൻ പന്തളം ബാലന് സമ്മാനിച്ചു. മികച്ച നാടക നടനുള്ള പുരസ്ക്കാരം നേടിയ പ്രമോദ് വെളിയനാടിനെ ചടങ്ങിൽ ആദരിച്ചു. ഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തി, മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, പ്രതിപക്ഷ നേതാവ് സി.എസ് സുരേഷ്, വി.ഡി പ്രേം പ്രസാദ്, വി.ആർ ശാലിനി, ദീപു ദിനേശ്, കലാഭവൻ നൗഷാദ്, കലാഭവൻ സലീം, കലാഭവൻ ജയൻ, കലാഭവൻ ഹരിഹരൻ, കലാഭവൻ സജീവ്, പി.സി. മനോജ്, ഡോ. RLV രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കലാഭവൻ മണി അനുസ്മരണവും അവാർഡ് വിതരണവും കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ വച്ച് നടന്നു
